Erivenalil

                                    

 
 
ഈ സംഗീതജ്ഞൻ എന്റെ സഹപാഠിയായിരുന്നു. ഇത്രയും സംഗീതം ഉള്ളിൽ ഉള്ള ഒരാൾ എന്റെ അടുത്ത സൗഹൃദങ്ങളിൽ മറ്റാരും അന്നില്ലായിരുന്നു. മുപ്പത് വർഷങ്ങൾക്ക് ശേഷം ഇയാളെ വീണ്ടും കണ്ടുമുട്ടുമ്പോളും ഇയാളുടെ ഉള്ളിലെ സംഗീതം ഒട്ടും ഒളി മങ്ങാതെ കിടക്കുന്നത് ഞാൻ അറിഞ്ഞു. എന്നാൽ ഒരു കമ്പോസിഷനും ചെയ്തീട്ടുമില്ല. വരികൾ ഞാൻ എഴുതാം എന്നേറ്റപ്പോൾ, ഇയാൾ ഒരു കൈ നോക്കാം എന്ന് പറഞ്ഞ് എന്റെ നിർബന്ധത്തിനു വഴങ്ങുകയായിരുന്നു.
ഒരു കീബോർഡ് പോലും ഇല്ലാതെ ചെയ്ത ഈ ട്യൂൺ എനിക്ക് അത്ഭുതം എന്നേ പറയാൻ കഴിയൂ. ഇനി നിങ്ങൾ കേട്ടീട്ടു പറയൂ. എല്ലാവരും ഈ പുതുമുഖ സംഗീതസംവിധായകനെ പ്രോത്സാഹിപ്പിക്കണേ. ഇന്ന് രാത്രി ഒമ്പതിന് (IST) എല്ലാവരും മാന്തളിർ ചാനൽ ട്യൂൺ ഇൻ ചെയ്യുമല്ലോ? സബ്സ്ക്രൈബ് ചെയ്യാനും മറക്കണ്ട.
 

 

                                    

 
എരിവേനലിൽ ഹിമബിന്ദുവിൻ

 

 

എരിവേനലിൽ ഹിമബിന്ദുവിൻ 

മണിത്തുള്ളികൾ പൊഴിയുന്നപോൽ 

മണലാഴിയിൽ ഉരുകുന്നോരെൻ 

മനതാരിതിൽ നിന്നോർമ്മകൾ 

 

കാലങ്ങളേറെയായ് കാതങ്ങൾക്കപ്പുറം 

കാണുന്നു നനവൂറും കണ്ണുകൾ ഞാൻപ്രിയേ 

കാലങ്ങളേറെയായ് കാതങ്ങൾക്കപ്പുറം 

കാണുന്നുമരുഭൂവിൽ പിടയുന്ന നിനം 

അലസമായി പാറുമാ നിൻമുടിത്തുമ്പുകൾ 

തേടുന്നുവോ വൃഥാ മിഴിപീലികൾ 

അലസമായ് നിൻ വിരൽ തഴുകിയോ കൺ തടം 

അറിയാതെയെന്തിനോ തുടിക്കുന്നുപീലികൾ 

 

 ഈ ഗ്രീഷ്മസന്ധ്യയിൽ ചെക്കേറുമോർമയിൽ 

വിരഹത്തിൻ ശാഖിയിൽ ഏകയോ നീ പ്രിയേ /2 

ഒരുതൂവൽസ്പർശമായി നിന്നെത്തലോടുവാൻ 

തെന്നലായി ഞാൻ വരാം വേഴാമ്പലെ സഖി /2 

 

ഏകനായ്നീന്തുമാ മുകിലിന്റെ നൊമ്പരം 

വീണുടയുന്നെൻമാറിലായി ഒരുതുള്ളി ബാഷ്പമായ്  /2

സീമന്ത രേഖയിൽ നീ തൊട്ട കുങ്കുമം 

മായാതെ കാത്തിടാം ഈ ജന്മമൊക്കെയും  /2

 

Lyrics: Fr. Jijo Kandamkulathy CMF 

Music: Babichan Manthottathil 

Singers: Sumesh Ayroor . Lalloo Alphonse 

Producer: Shaji Manthottathil 

Starring : Binu John Kombikunnel 

Editing : John Sebastian Camara : Anoop ( Starworld Studio, Qatar) 

Orchestration : Pradeep Tom

 



 

അഭിപ്രായങ്ങള്‍